Highcourt: നജീബ് കാന്തപുരത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്യുന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന് തിരിച്ചടി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായ ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണാതെ അസാധുവാക്കിയതാണ് തന്റെ തോല്‍വിക്കിടയാക്കിയതെന്നാണ് മുസ്തഫയുടെ ആരോപണം.മുസ്തഫയുടെ പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമര്‍പ്പിച്ച തടസ്സ ഹര്‍ജി കോടതി തള്ളി. കേസില്‍ ഡിസമബര്‍ 15ന് വിശദ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വര്‍ഷത്തിലധികം നീണ്ട നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 വോട്ടിനാണ് മുസ്ലീം ലീഗ് പ്രതിനിധിയായ നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here