KN Balagopal: പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി നടപടി: മന്ത്രി കെ എൻ ബാലഗോപാൽ

വണിക വൈശ്യ സമുദായം പോലെ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ(kn balagopal) പറഞ്ഞു. കേരള വണിക വൈശ്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് സമർപ്പണവും പ്രതിഭ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി ആർ അനിൽ(gr anil) അവാർഡ് സമർപ്പണം നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡന്റ് എസ് കുട്ടപ്പൻ ചെട്ടിയാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ് സുബ്രമണ്യൻ ചെട്ടിയാർ, ട്രസ്റ്റ് ചെയർമാൻ സി രാമസ്വാമി ചെട്ടിയാർ, പ്രൊഫ ഉമ പുരുഷോത്തമൻ, ബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശശി കുമാർ, സംഘം നേതാക്കളായ എം രാമചന്ദ്രൻ ചെട്ടിയാർ, എസ് തങ്കപ്പൻ ചെട്ടിയാർ, എ മണികണ്ഠൻ, സി വി ഹരിലാൽ, എൽ രത്നമ്മാൾ, പ്രൊഫ എ ഗോപാലകൃഷ്ണൻ ചെട്ടിയാർ, വി വിജയചന്ദ്രൻ, എ വിനോദ് രാജ്, എം ജി മഞ്ചേഷ്, ശ്രീരംഗൻ, എ ജി ശിവരാമൻ ചെട്ടിയാർ, പി കെ ചെല്ലപ്പൻ ചെട്ടിയാർ, എം ജി നടരാജൻ തുടങ്ങിയവർ സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, മെഡിക്കൽ, എഞ്ചിനീയറിംഗ് വിജയം നേടിയ ഏകദേശം 600 യുവ പ്രതിഭകളെ ആദരിച്ചു. പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here