Pinarayi Vijayan: ‘കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; മുഖ്യമന്ത്രി പിണറായി വിജയന്‍

കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കാര്യങ്ങളിലും കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ദുരനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ട കാര്യങ്ങള്‍ ഉണ്ട്. എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും നടപ്പാക്കുമെന്നും തോന്നുമെങ്കിലും കേരളത്തിന് നിരാശയാണ് ഉണ്ടായത്. ഒരു സംസ്ഥാനത്തോട് ഏത് രീതിയില്‍ നീതികേട് ചെയ്യാം എന്നതിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്നു അവസ്ഥയാണ് നിലവിലുള്ളത്. ക്ഷേമകാര്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിനെന്നും കേന്ദ്രത്തിന്റെ വിദേശകടം 49 ലക്ഷം കോടി രൂപയാണെന്നും മുഖ്യമന്ത്രി ആരാഞ്ഞു. സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News