Pinarayi Vijayan: സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ല: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്നെന്നും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്(Kerala) എന്താണ് കുറവെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ല. ക്ഷേമകാര്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിന്. കേന്ദ്രത്തിന്റെ വിദേശകടം 49 ലക്ഷം കോടി രൂപയാണ്. കേരളത്തിന് എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓരോ തവണയും നടപ്പാക്കുമെന്ന് തോന്നുമെങ്കിലും കേരളത്തിന് നിരാശയാണ്.

കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News