ADVERTISEMENT
ഉയരെ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമതു ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്
അനീഷ് ഉപാസനയാണ്, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശീ പി.വി.ചന്ദ്രൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്.
ശ്രീ.പി.വി.ഗംഗാധരൻ ഫസ്റ്റ് ക്ലാപ് നൽകി.ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു.
നേരത്തേ ശ്രീമതി ഷെറിൻ ഗംഗാധരൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗഎന്നിവരും, നവ്യാനായർ, സൈജു ക്കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശീമതി ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ചടങ്ങ് പൂർത്തികരിച്ചു.
കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നതും പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രം. നവ്യാനായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു ക്കുറുപ്പാണ്.ജോണിആൻ്റണി,കോട്ടയം നസീർ, നന്ദു’, ജോർജ് കോര,, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം – കൈലാസ് മേനോൻ. ഛായാഗ്രഹണം ശ്യാംരാജ്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യം -ഡിസൈൻ സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രോഹൻരാജ്, റെമീസ് ബഷീർ ,.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അനീഷ് നന്തിപുരം, പ്രൊഡക്ഷൻ മാനേജർ – സുജീവ് ഡാൻ. ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രെത്തീന, ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് :ഋഷി ലാൽ ഉണ്ണികൃഷ്ണൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.