Siddhaanth Vir Surryavanshi: നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു

നടന്‍(actor) സിദ്ധാന്ത് വീര്‍ സൂര്യവംശി (46)(Siddhaanth Vir Surryavanshi) ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. വ്യായാമത്തിനിടെ മുംബൈയിലെ ജിംനേഷ്യത്തില്‍വച്ച് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

Siddhaanth Vir Surryavanshi Death News: Actor Siddhaanth Vir Surryavanshi  dies during workout in gym, he was 46 | - Times of India

ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് അഭിനയ രംഗത്ത് എത്തുന്നത്.

TV actor Siddhaanth Vir Surryavanshi passes away. See his last social media  post - India Today

ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News