Supreme Court: ഗ്യാന്‍വ്യാപി പള്ളി: ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീംകോടതി

ഗ്യാന്‍വ്യാപി പള്ളിയില്‍ ‘ശിവലിംഗം’ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന പ്രദേശം സംരക്ഷിക്കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീംകോടതി. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്.

മെയ് 17ന് ‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 12 വരെയായിരുന്നു ഈ ഉത്തരവിന്റെ കാലാവധി. ഉത്തരവിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുകക്ഷികള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അടുത്ത ഉത്തരവ് പുറപ്പെടുവിക്കും വരെ ഇടക്കാല ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News