A A Rahim: ഗവര്‍ണര്‍ ഫെഡറല്‍ തത്വങ്ങളെ തകര്‍ക്കുന്നു: എ എ റഹീം എം പി

സംഘപരിവാര്‍(Sanghparivar) നയങ്ങള്‍ നടപ്പിലാക്കി കേരളത്തിന്റെ(Kerala) മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറല്‍ തത്വങ്ങളെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഗവര്‍ണര്‍(Governor) നടത്തുന്നതെന്ന് രാജ്യസഭാംഗം എ എ റഹീം(A A Rahim) പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയില്‍ അനധികൃതമായി ഗവര്‍ണര്‍ നടത്തിയ വി സി നിയമനത്തിനെതിരെ എകെപിസിടിഎ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.

യൂണിവേഴ്‌സിറ്റി കവാടത്തില്‍ നടന്ന ധര്‍ണ്ണയില്‍ ഡോ. കെ ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി ആര്‍ മനോജ്, സിന്റിക്കേറ്റ് അംഗം ഡോ. എം വിജയന്‍ പിള്ള, ഡോ. സിദ്ദിക്ക് റാബിയത്ത്, ജി ശ്രീകുമാര്‍, ഡോ. ആനന്ദ് ദിലീപ് രാജ്, ഹരികൃഷ്ണന്‍, സെനറ്റ് അംഗം ഡോ. എസ് സോജു എന്നിവര്‍ സംസാരിച്ചു.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പഞ്ചാബില്‍

2022 ലെ ‘കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉല്‍പാദനവും, വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍’ നിയമമാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘം പഞ്ചാബ് സന്ദര്‍ശിക്കുന്നു. പഞ്ചാബില്‍ പാസാക്കിയ കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉല്‍പാദനവും, വില്‍പ്പനയും നിയന്ത്രിക്കല്‍ നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്യുകയാണ് യാത്രാ ലക്ഷ്യം.

പഞ്ചാബ് മൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രീ ലളിത് സിങ്ങ് ഭുല്ലാറുമായ നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നതായി ശ്രീമതി ജെ ചിഞ്ചുറാണി അറിയിച്ചു. പാലുല്‍പാദന ക്ഷമതയില്‍ പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗുണമേന്‍മയുള്ള കാലിത്തീറ്റയുടെ ലഭ്യത കുറവും ഉയര്‍ന്ന വിലയുമാണ്.

കന്നുകാലികള്‍ക്ക് നല്‍കുന്ന പരുഷാഹാരത്തിലുള്‍പ്പെടുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യത കുറവും കേരളത്തില്‍ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു. കേന്ദ്ര സ4ക്കാരിന്റെ കിസാന്‍ റെയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും വൈക്കോല്‍ക്കട്ടി കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായി മന്ത്രി അറിയിച്ചു. കാലിവര്ഗ‍ – കോഴിവര്‍ഗ തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനം കേരളത്തിലെ ക്ഷീരമേഖലയ്ക്കു ഉണര്‍വു പകരുന്നതിനുള്ള പദ്ധതികളാവഷ്‌ക്കരിയ്ക്കുന്നതിന് സഹായിച്ചു എന്നും ശ്രീമതി ജെ ചിഞ്ചുറാണി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News