പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; രഹസ്യമൊഴി രേഖപ്പെടുത്തി

കാസർകോട് പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. വിദ്യാനഗർ സ്വദേശിയായ പെൺകുട്ടിയുടെ മൊഴി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രേഖപ്പെടുത്തിയത്.

കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ്(arrest) ചെയ്തു. അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം നായന്‍മാര്‍മൂലയിലെ ഹക്കീമിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആകെ 13 പ്രതികളാണ് കേസിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here