Spanish team: ഖത്തര്‍ ലോകകപ്പ്; സ്പാനിഷ് ടീമില്‍ റാമോസും ഡി ഹിയയും ഇല്ല; അന്‍സു ഫാറ്റിയും ഗാവിയും കളിക്കും

ഖത്തര്‍ ലോകകപ്പിനുള്ള(Qatar World cup) സ്പാനിഷ് ടീമില്‍(spanish team) പിഎസ്ജിയുടെ മുതിര്‍ന്ന താരം സെര്‍ജിയോ റാമോസിനെ ഉള്‍പ്പെടുത്തിയില്ല. സ്‌പെയിനിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റാമോസ്. ലൂയിസ് എന്റിക്കെ പ്രഖ്യാപിച്ച 26 അംഗ ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡി ഹിയ, ചെല്‍സി ഗോല്‍ കീപ്പര്‍ കെപ എന്നിവരും ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫാറ്റി ടീമില്‍ ഇടം നേടി.

ബാഴ്‌സയില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ദേശീയ ടീമിലുള്ളത്. ഗാവി, പെഡ്രി, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, എറിക് ഗാര്‍സ്യ, ഫെറാന്‍ ടോറസ് എന്നിവരാണ് ടീമില്‍ ഇടം നേടിയ ബാഴ്‌സ താരങ്ങള്‍. റയല്‍ മാഡ്രിഡില്‍ നിന്ന് മാര്‍ക്കോ അസെന്‍സിയോ, ഡാനി കാര്‍വഹാല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

സ്പാനിഷ് ടീം

ഗോള്‍ കീപ്പര്‍മാര്‍: ഉനായ് സിമോണ്‍, റോബര്‍ട്ട് സാഞ്ചസ്, ഡേവിഡ് റയ

പ്രതിരോധ നിര: ഡാനി കാര്‍വഹാല്‍, സീസര്‍ അസ്പിലിക്വെറ്റ, എറിക് ഗാര്‍സ്യ, ഹ്യൂഗോ ഗ്വില്ലമോന്‍, പാവു ടോറസ്, അയ്മെറിക് ലപോര്‍ടെ, ജോര്‍ഡി ആല്‍ബ, ഹോസെ ഗയ

മധ്യനിര: സെര്‍ജിയോ ബുസ്‌കറ്റ്‌സ്, റോഡ്രി, ഗാവി, കാര്‍ലോസ് സോളെര്‍, മാര്‍കോസ് ലോറന്റെ, പെഡ്രി, കോകെ

ആക്രമണ നിര: ഫെറാന്‍ ടോറസ്, നികോ വില്ല്യംസ്‌ന്, യെറമി പിനോ, ആല്‍വരോ മൊറാട്ട, മാര്‍ക്കോ അസന്‍സിയോ, പാബ്ലോ സറാബിയ, ഡാനി ഓല്‍മോ, അന്‍സു ഫാറ്റി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News