ADVERTISEMENT
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു നായ(dog)യും സൈനികനും(soldier) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദില്ലി മെട്രോ സ്‌റ്റേഷനില്‍ വ്യായാമമുറകള്‍ ചെയ്യുന്ന സൈനികനെ അനുകരിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സിഐഎസ്എഫ് സൈനികനും നായയുമാണ് വീഡിയോയിലുള്ളത്. സേനാ വിഭാഗത്തിലെ ഡോഗ് സ്‌ക്വാഡിലെ അംഗമാണ് നായ. സൈനികന്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ അതുപോലെ അനുകരിക്കുകയാണ് നായ.ഭാരത് ഡിഫെന്‍ഡേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയിൽ കമന്റുകളുമായി എത്തുന്നത്. എന്തായാലും ഈ രസകരമായ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.