G Mail: ഇത് പുതിയ മുഖം; അടിമുടിമാറി ജി-മെയില്‍

അടിമുടി മാറി ജി-മെയില്‍(G Mail). കൂടുതല്‍ ഉപയോക്തൃ സൗഹൃദപരമായ പുതിയ ഇന്റര്‍ഫേസാണ് ജി-മെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പഴയ ഇന്റര്‍ഫേസിലേക്ക് മാറാന്‍ കഴിയാത്ത തരത്തില്‍ പൂര്‍ണമായും പുതിയ ഡിസൈനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍(Google).ഈ മാസം തൊട്ട് പുതിയ ഇന്റര്‍ഫേസില്‍ മാത്രമേ ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകൂ.

ഗൂഗിളിന്റെ ജി-മെയില്‍, ചാറ്റ്, സ്പേസസ്, മീറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ഇന്റര്‍ഫേസ് തയാറായിട്ടുള്ളത്. വിന്‍ഡോയുടെ ഇടതുവശത്ത് സ്റ്റാന്‍ഡേഡ് സെറ്റിങ്സ് ആയി ഇതു ലഭ്യമാകും. ഇതോടൊപ്പം ജി-മെയില്‍ മാത്രമായോ, അല്ലെങ്കില്‍ മറ്റുള്ളവയ്ക്കൊപ്പമോ ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്തുവയ്ക്കാനുമാകും.

വിവിധ ആപ്ലിക്കേഷനുകളിലേക്ക് വെവ്വേറെ സ്വിച്ച് ചെയ്യുകയോ ടാബുകളും വിന്‍ഡോകളും മാറുകയോ ചെയ്യുന്നതിനു പകരം എല്ലാം ഒറ്റയടിക്ക് ലഭ്യമാക്കാനാകും. ഇതുവഴി സമയനഷ്ടം ഒഴിവാക്കാനാകും. അതിനുമപ്പുറം കൂടുതല്‍ ഉപയോക്തൃസൗഹാര്‍ദപരവുമാകും. ഈ വര്‍ഷം ആദ്യത്തില്‍ തന്നെ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പഴയ ഇന്റര്‍ഫേസില്‍ തുടരാന്‍ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. എന്നാല്‍, ഇനിമുതല്‍ പഴയതിലേക്ക് മാറാനാകില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here