ADVERTISEMENT
കക്കയത്ത്(Kakkayam) കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന(Perambra Fire Force). ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുമായ കിണറ്റില്‍ വീണ കോമച്ചന്‍കണ്ടി ഇസ്മയിലിന്റെ ആടിനെയാണ് പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷിച്ചത്.
പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്റെയും അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍ എം മനോജ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തി. ഫയര്‍&റെസ്‌ക്യൂ ഓഫിസ്സര്‍മാരായ കെ പി വിപിന്‍, എം കെ ജിഷാദ്, ഇ എം പ്രശാന്ത് എന്നിവര്‍ പങ്കാളികളായി.
സേനയ്ക്ക് എല്ലാവിധ സഹകരണവും സഹായവും നല്‍കി സേനയില്‍ നിന്നും വിരമിച്ച കക്കയം നിവാസിയായ ടി വി ബേബിയും ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.