Facebook: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഫെയ്‌സ്ബുക്കിലൂടെ(Facebook) പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ്(Arrest) ചെയ്തു. കോട്ടയം(Kottayam) ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ മകന്‍ സന്തോഷ് പി ഡി (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഈ മാസം 7 നാണ് സംഭവം.രാവിലെ 8.45 ന് പഠിക്കാന്‍ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു.

എസ് ഐ സുരേഷ് കുമാര്‍, യുവതിയെ കാണാതായി എന്ന വിവരത്തിന് മാതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. പിറ്റേന്ന്, യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. കണ്ണൂര്‍ പോലീസ് ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്, കോയിപ്രം പോലീസ് അവിടെയെത്തി ബുധന്‍ രാത്രിയോടെ ഇവിടെയെത്തിച്ചശേഷം, യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

പ്രതി യുമായി പരിചയത്തിലായെന്നും, 7 ന് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു.വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച പോലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം,യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ മുഖാന്തിരം ലഭ്യമാക്കി.

പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരത്തെ ദേഹോപദ്രവകേസില്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓ ജോബിന്‍, സി പി ഓമാരായ ആരോമല്‍, രശ്മി എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News