
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ(K T Jaleel) രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാന്‍ ദില്ലി പോലീസിന് നിര്‍ദേശം നല്കണമെന്ന ഹര്‍ജി കോടതി തള്ളി. അഭിഭാഷകന്‍ ജി എസ് മാണിയുടെ ഹര്‍ജി ദില്ലി റോസ് ആവന്യൂ കോടതിയാണ് തള്ളിയത്. നേരത്തെ വലിയ വിവാദങ്ങളാണ് ആസാദ് കശ്മീര്‍(Asad Kashmir) പരാമര്‍ശവുമായി സൃഷ്ടിക്കപ്പെട്ടത്.
വലിയ വിവാദങ്ങളായിരുന്നു കെ ടി ജലീലിനെതിരായ ഹര്‍ജിയുമായി ബന്ധപ്പെട്ട് നിലനിന്നത്. ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്കണമെന്ന അവശ്യവുമായായിരുന്നു അഭിഭാഷകന്‍ ജി എസ് മണി ദില്ലി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധി പറയും മുന്നേ ജലീലിനെതിരെ കേസെടുക്കന്‍ കോടതി നിര്‍ദേശം നല്‍കിയെന്ന് അഭിഭാഷകന്‍ ജി എസ് മണിയുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
തെറ്റായ വാര്‍ത്ത നല്‍കിയതില്‍ മാധ്യമങ്ങള്‍ക്ക് കോടതി കര്‍ശന താക്കീത് നല്‍കിയിരുന്നു. അതിന് ശേഷമാണ് ദില്ലി സൈബര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് അടക്കം പേരിശോധിച്ച ശേഷമുള്ള വിധിപ്രസ്താവം. കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി കോടതി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകന്‍ ജി എസ് മണിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here