
മലപ്പുറം(malappuram) കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു.
പെണ്‍സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്നു; വീഡിയോ പ്രചരിപ്പിച്ചു
മധ്യപ്രദേശിലെ(madhyapradesh) ജബല്‍പ്പൂരില്‍ പെണ്‍സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്ന ശേഷം വീഡിയോ(video) ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ(socialmedia) പ്രചരിപ്പിച്ചു. വഞ്ചിച്ചു എന്നാരോപിച്ചാണ് യുവാവിന്റെ പ്രതികാരം. പെണ്‍സുഹൃത്തിനെ റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
തന്നെ വഞ്ചിച്ചതിന് ഇവള്‍ അനുഭവിക്കണമെന്നും അവിഹിത ബന്ധം നടത്തുന്നവരുടെ ഗതി ഇതാണെന്നും ഇയാള്‍ വീഡിയോയിൽ പറയുന്നുണ്ട്. പ്രതിയായ യുവാവ് കിടക്കയിലെ വിരിയില്‍ രക്തം പടരുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. യുവതി വീഡിയോയില്‍ അബോധാവസ്ഥയിലാണുള്ളത്.
ഭോപ്പാലിലെ തില്‍വാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റിസോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 21 കാരിയായ ശില്‍പ്പ ജാരിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു.
നവംബര്‍ ആറിനാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തിയതെന്നാണ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്.
ഗുജറാത്ത് സ്വദേശിയായ അഭിജിത് പട്ടീദാര്‍ എന്നയാളുടെ ആധാര്‍ കാര്‍ഡാണ് യുവാവ് ഐഡിയായി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇതു വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് വരെ യുവാവിനെ റിസോര്‍ട്ടില്‍ കണ്ടിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. അതിനു ശേഷം യുവാവിനെ കാണാതായി.
ചൊവ്വാഴ്ചയും മുറിയില്‍ നിന്നും ആരെയും കാണാതായതോടെ സംശയം തോന്നി മാനേജര്‍ പൊലീസിനെ അറിച്ചു. പൊലീസ് മുറി തറന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here