ആസാദ് കശ്മീര്‍(Asad Kashmir) പരാമര്‍ശത്തില്‍ തനിക്കെതിരായ ഹര്‍ജി ദില്ലി റോസ് ആവന്യൂ കോടതി തള്ളിയതിൽ പ്രതികരണവുമായി കെ ടിജലീൽ എംഎൽഎ(kt jaleel). കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രമെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒടുവിൽ ദില്ലി പടക്കവും ചീറ്റിപ്പോയെന്ന് അദ്ദേഹം കുറിച്ചു.
കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രം. എന്തൊക്കെയായിരുന്നു പുകിൽ. പോലീസ് നടപടി ഭയന്ന് ജലീൽ ഡൽഹി വിട്ടോടി! ജലീലിനെ കുരുക്കാൻ ഡൽഹി പോലീസ് വലവീശി! ഇക്കുറി ജലീൽ അകത്താകും! ജലീൽ രാജ്യദ്രോഹിയോ? അങ്ങിനെ എന്തൊക്കെ തലക്കെട്ടുകൾ. അവസാനം ഡൽഹി പടക്കവും ചീറ്റിപ്പോയി.
പ്രതിഫലം പറ്റാതെ കോടതിയിൽ സഹായിച്ച കുറ്റിപ്പുറം സ്വദേശി സഖാവ് രാംദാസേട്ടൻ്റെ മകനും എസ്.എഫ്.ഐ നേഷണൽ കമ്മിറ്റി മുൻ അംഗവും അനുജ സഹോദര സുഹൃത്തുമായ അഡ്വ: സുബാഷ് ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ADVERTISEMENT
വലിയ വിവാദങ്ങളായിരുന്നു കെ ടി ജലീലിനെതിരായ ഹര്‍ജിയുമായി ബന്ധപ്പെട്ട് നിലനിന്നത്. ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്കണമെന്ന അവശ്യവുമായായിരുന്നു അഭിഭാഷകന്‍ ജി എസ് മണി ദില്ലി റോസ് അവന്യൂ കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടതി വിധി പറയും മുന്നേ ജലീലിനെതിരെ കേസുക്കന്‍ കോടതി നിര്‍ദേശം നല്‍കിയെന്ന് അഭിഭാഷകന്‍ ജി എസ് മണിയുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയതില്‍ മാധ്യമങ്ങള്‍ക്ക് കോടതി കര്‍ശന താക്കീത് നല്‍കിയിരുന്നു.
അതിന് ശേഷമാണ് ദില്ലി സൈബര്‍ പോലീസിന്റെ റിപ്പോര്‍ട്ട് അടക്കം പേരിശോധിച്ച ശേഷമുള്ള വിധിപ്രസ്താവം. കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി കോടതി വ്യക്തമാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഭിഭാഷകന്‍ ജി എസ് മണിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.