Kozhikode: ട്രാഫിക് നിയമം ലംഘിച്ച് മത്സര ഓട്ടം നടത്തി; ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്(Kozhikode) കൊയിലാണ്ടിയില്‍ ട്രാഫിക് നിയമം(Traffic law) ലംഘിച്ച് മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. വടകര മന്തരത്തൂര്‍ സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വടകര ആര്‍ടിഒയ്ക്ക് കൊയിലാണ്ടി ജോയിന്റ് ആര്‍ ടി ഒ റിപ്പോര്‍ട്ടും നല്‍കി.

നഗരത്തിലൂടെ മത്സര ഓട്ടം നടത്തിയതിന് 2 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കൊയിലാണ്ടി പോലീസും കേസെടുത്തു. കൊയിലാണ്ടിയില്‍ യാത്രക്കാരെ ഇറക്കുകയായിരുന്ന സ്വകാര്യ ബസിന്റെ ഇടതുവശത്തുകൂടെ മറ്റൊരു ബസ് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. ബസ്സില്‍ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ്
രക്ഷപ്പെട്ടത്.

ഈ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി എടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here