ADVERTISEMENT
ഫുട്ബോൾ(football) മത്സരം ഉദ്ഘാടനം ചെയ്യാനെത്തി ബൂട്ടണിഞ്ഞ് കളത്തിലിറങ്ങി മന്ത്രി എം ബി രാജേഷ്(mb rajesh). കക്കാട്ടിരി ഗോൾസ് ഫീൽഡ് ടർഫിൽ സോക്കർ കാർണ്ണിവലിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിലാണ് മന്ത്രി കളിച്ചത്. എല്ലാവരും കൂടി നിർബന്ധിച്ചതിനെ തുടർന്നാണ് കളത്തിലിറങ്ങിയതെന്നും നീണ്ട യാത്ര കഴിഞ്ഞാണ് രാത്രിയോടെ കക്കാട്ടിരിയിൽ എത്തിയതന്നും മന്ത്രി പറഞ്ഞു. എന്നാൽ കാണികളെ ആവേശം കൊള്ളിച്ച് മനോഹരമായൊരു ഗോളുമടിച്ചാണ് മന്ത്രി മടങ്ങിയത്.
Argentina: മിശിഹായും പിള്ളേരും റെഡിയാണ്; അര്‍ജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു
2022 ഖത്തര്‍ ലോകകപ്പിനുള്ള(Qatar world cup) അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ(Argentina football team) പ്രഖ്യാപിച്ചു. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. മെസ്സി നയിക്കുന്ന ടീമില്‍ ഒരുപിടി മികച്ച യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്. ഇത്തവണ അതിശക്തമായ ടീമിനെയാണ് അര്‍ജന്റീന ഒരുക്കിയിരിക്കുന്നത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവര്‍ ടീമിലിടം നേടി.
പ്രതിരോധത്തില്‍ നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവര്‍ അണിനിരക്കും. മധ്യനിരയ്ക്ക് ശക്തിപകരാന്‍ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവരുണ്ട്.
സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കുന്ന മുന്നേറ്റനിരയും അതിശക്തമാണ്. ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും മെസ്സിയ്ക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.അഞ്ചാം ലോകകപ്പിനിറങ്ങുന്ന മെസ്സി കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.