പോക്സോ കേസ്(Pocso Case) ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വയനാട്(wayanad) അമ്പലവയൽ പൊലീസി(police)നെതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്‌ഐ ബാബുവിനെ സസ്പെൻഡ്(suspend) ചെയ്തു. എസ്ടി വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി.
ഡിഐജി രാഹുൽ നായർ സസ്പെൻഷന് ഉത്തരവിട്ടു. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ സോബിനും, ഡബ്ല്യൂസിപിഒ പ്രജുഷക്കും എതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
Thief: ഉദുമയിൽ രണ്ടിടങ്ങളിലായി മോഷണം; പ്രതി വിറകിന്റവിട രാധാകൃഷ്ണൻ പിടിയിൽ
കാസർകോഡ് ഉദുമ(uduma)യിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ പ്രതി പിടിയിൽ. ഉദുമ പാലക്കുന്നിലെ പച്ചക്കറിക്കട, ബേക്കൽ എ എൽ പി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ സംഭവത്തിൽ പയ്യന്നൂർ അന്നുർ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് വിറകിന്റവിട രാധാകൃഷ്ണനെയാണ് ബേക്കൽ പൊലീസ്(police) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ പച്ചക്കറി കടയിലെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ്
മംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി പശു റഹീമിനെ പിടികൂടാനുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.