Phoenix Award: കൈരളി ടിവി ഫീനിക്സ് അവാർഡ്; പ്രഖ്യാപനവും വിതരണവും ഇന്ന്

കൈരളി ടിവി ഫീനിക്സ് അവാർഡു(phoenix award)കളുടെ പ്രഖ്യാപനവും വിതരണവും ഇന്ന് നടക്കും. കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന് ആകെ മാതൃകയായ വിസ്മയകരമായ നേട്ടങ്ങൾ കൊയ്തവരെ ആദരിക്കുന്നതിനായി കൈരളി ടിവി ഏർപ്പെടുത്തിയ ഫീനിക്സ് പുരസ്കാരത്തിന്റെ വിതരണമാണ് ഇന്ന് പാടിവട്ടം അസീസിയ സെന്ററിൽ നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിക്കും. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കൈരളി ടിവി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പുരസ്കാരത്തിന് അർഹരായവരെ വേദിയിൽ ആദരിക്കും. പുരസ്കാര വിതരണം പത്മശ്രീ ഭരത് മമ്മൂട്ടി നിർവഹിക്കും.

വിധിനിർണയ സമിതി ചെയർമാൻ രഞ്ജി പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കൈരളി ടിവി ഡയറക്ടറും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവൻ ആശംസ പ്രസംഗം നടത്തും. കൈരളി ടിവി ഡയറക്ടർമാരായ ടി ആർ അജയൻ, സി കെ കരുണാകരൻ, മൂസ മാസ്റ്റർ, വി കെ മുഹമ്മദ്‌ അഷ്‌റഫ്‌, എം എം മോനായി തുടങ്ങിയവരും ആശംസ പ്രസംഗം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News