Palakkad: കറുകപുത്തൂർ മഹല്ലിന്റെ പേരിൽ മത വിദ്വേഷ പ്രചാരണം; അന്വേഷണം

പാലക്കാട്(PALAKKAD) കറുകപുത്തൂർ മഹല്ലിന്റെ പേരിൽ മത വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജ നോട്ടീസ് തയ്യറാക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 153 (A) വകുപ്പ് ചുമത്തി ചാലിശ്ശേരി പൊലീസ് കേസ് എടുത്തു. മത സൗഹാർദം തർക്ക നുള്ള ശ്രമമാണ് നടന്നതെന്ന് മഹല്ല് കമ്മറ്റി പ്രതികരിച്ചു. പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൽ ആരും പോകരുത്. ബഹുദൈവ ആരാധകനും , RSS പ്രവർത്തകനുമാണ് ഓഡിറ്റോറിയത്തിന്റെ ഉടമ തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്. കറുകപുത്തൂർ മഹല്ലിന്റെ പേരിലാണ് വ്യാജ കത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

സംഘ് പരിവാർ അനുകൂല വ്യക്തികളും , ഓൺ ലൈൻ മാധ്യമങ്ങളുമാണ് നോട്ടീസ് പ്രചരിപ്പിച്ചത്. കറുകപുത്തൂർ ജുമാ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് നിന്നും 5 കിലോമീറ്റർ അപ്പുറത്താണ് ഓഡിറ്റോറിയം ഉള്ളത്. അവിടെ വെറെ മഹല്ലാണ് എന്ന് പോലും അറിയാത്തവരാണ് വ്യാജ നോട്ടീസ് തയ്യറാക്കിയിരിക്കുന്നതെന്ന് കറുകപുത്തൂർ മഹല്ല് പ്രസിഡന്റ് പറഞ്ഞു.

അറബിയും , ഇസ്ലാമിക കർമ്മ ശാസ്ത്രത്തെ കുറിച്ച് അറിവില്ലത്തവരുമാണ് നോട്ടീസ് തയ്യറാക്കിയിരിക്കുന്നത്. കറുകപുത്തൂർ കേന്ദ്ര മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ പരാതിയിൽ മതസ്പർദ്ദ വളർത്തുക എന്ന വകുപ്പ് ചുമത്തി ചാലിശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നോട്ടീസ് തയ്യറാക്കിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . വ്യാജ നോട്ടീസ് പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News