MM Mani: അന്നും ഇന്നും എന്നും മണിയാശാൻ അര്‍ജന്റീന ഫാൻ തന്നെ

അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ വലിയ ആരാധകനാണ്, മുതിര്‍ന്ന സിപിഐ എം നേതാവായ എംഎം മണി(mm mani) എംഎല്‍എ. ഇത്തവണ അര്‍ജന്റീന(argentina) കിരീടം നേടുമെന്ന് തന്നെയാണ് മണിയാശാന്റെ വിശ്വാസം. ഇടുക്കി നെടുങ്കണ്ടത്ത്, കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് എംഎം മണി, ഫുട്‌ബോൾ വിശേഷങ്ങള്‍ പങ്കുവെച്ചു. കടുത്ത ഫുട്‌ബോള്‍ ആരാധാകനാണ് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.

ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേര്‍ക്ക് നേര്‍ പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല്‍ ഫുട്‌ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്‌ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ്, എംഎം മണിയുടെ പ്രതീക്ഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഫുട്‌ബോള്‍(football) പരിശീലന പ്രചരണ പരിപാടിയായ വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയിലൂടെ, കേരളത്തില്‍ കൂടുതല്‍ ഫുട്‌ബോള്‍ ആവേശം നിറയുമെന്നും അദ്ദേശം പറയുന്നു. വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം, കുട്ടികള്‍ക്കൊപ്പം, ഫുട്‌ബോള്‍ തട്ടിയാണ് എംഎം മണി നിര്‍വ്വഹിച്ചത്. ലക്ഷ്യം തെറ്റാതെ ഗോള്‍ പോസ്റ്റിലേയ്ക്ക്, ഗോള്‍ തൊടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഫുട്ബോളും പരിപാടിയുടെ ഭാഗമായി സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News