Radiographer: സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി; റേഡിയോഗ്രാഫർ അറസ്റ്റിൽ

സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ സംഭവത്തിൽ റേഡിയോഗ്രാഫർ(radiographer) അറസ്റ്റിൽ. അടൂരിലെ സ്വകാര്യ സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫർ കൊല്ലം ചിതറ സ്വദേശി അജ്ഞിത്താണ് അറസ്റ്റിലായത്. രാത്രി സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യം പകർത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

Police: പൊലീസിനോട് അസഭ്യവർഷം; സൈനികൻ അറസ്റ്റിൽ

പൊലീസി(police)നോട് അസഭ്യവർഷം നടത്തിയ സൈനികൻ(soldier) അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് പൊലീസാ(police)ണ് വിമൽ വേണുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇയാൾ അസഭ്യവർഷം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here