ADVERTISEMENT
വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ വി എച്ച് എസ് ഇയിലെ അധ്യാപകനായ അബ്ദുൽ കരീമിനെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡൻ്റ് ആണ് അബ്ദുൾ കരീം
Arrest; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ
അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ അറസ്റ്റിൽ. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയായ രണ്ടാനച്ഛനെ തൃശ്ശൂരില്‍ വച്ചാണ് പിടികൂടിയത്. ഈ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത് ഇയാളാണെന്നാണ് റിപ്പോർട്ട്.
ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ അടിമാലി സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പ്രതി പാലക്കാട് സ്വദേശിയാണ്. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് അടിമാലിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനെ തുടർന്നു നടന്ന വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻതന്നെ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, പോലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം പുറത്തറിയുന്നത്. ഒന്നിലധികം തവണ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാനച്ഛന്റ പീഡന വിവരം പെൺകുട്ടി പോലീസിനോട് പറയുകയും ചെയ്തിട്ടുണ്ട്. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയനായ ഇയാൾ പെൺകുട്ടിയുടെ അമ്മയോടൊപ്പം താമസം തുടങ്ങിയത്. ഇതിനിടയില്‍ പല തവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.