മുംബൈയിൽ മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

നവി മുംബൈയിൽ സിബിഡി ബേലാപ്പൂരിൽ താമസിക്കുന്ന മലയാളി യുവാവാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 20 വയസ്സായിരുന്നു. ആദിത്യ പ്രകാശിനെ ശാരീരികാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള എം ജി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തത്.

സി ബി ഡി യിലെ സെക്ടർ ആറിൽ വർഷ അപ്പാർട്ട്‌മെന്റിൽ വസിക്കുന്ന പാലക്കാട് സ്വദേശി പ്രകാശന്റെയും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ലിംനയുടെയും മകനാണ് ആദിത്യ.

എം ഐ ടി പൂനെയിൽ എഞ്ചിനീറിങ് വിദ്യാർത്ഥിയായ ആദിത്യ ഇക്കഴിഞ്ഞ എട്ടാം തീയതി പരീക്ഷ ഹാളിൽ കുഴഞ്ഞു വീണിരുന്നു. വീഴ്ചയിൽ മുറിവ് പറ്റിയ ചുണ്ടിന് സർജറിയും വേണ്ടി വന്നതായി ബന്ധുക്കൾ അറിയിച്ചു. പിന്നീട് നടത്തിയ എം ആർ ഐ അടക്കമുള്ള വിദഗ്ദമായ മെഡിക്കൽ പരിശോധനയിൽ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്നാണ് മാതാപിതാക്കളോടൊപ്പം പൂനെയിൽ നിന്നും ബേലാപ്പൂരിലേക്ക് മടങ്ങിയത്. യാത്രയിൽ കാർ ഓടിച്ചിരുന്നതും ആദിത്യ തന്നെയായിരുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ആദിത്യയുടെ പെട്ടെന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. എം ജി എം ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്പോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും സംസ്കാരം ഇന്ന് നവി മുംബൈയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News