P Rajeev: ഓർഡിനൻസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറെന്ന് മന്ത്രി പി രാജീവ്; ആശയക്കുഴപ്പമില്ലെന്ന് മന്ത്രി ആർ ബിന്ദു

ഓർഡിനൻസ് എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഗവർണറെന്ന് മന്ത്രി പി രാജീവ്(p rajeev). വിവിധ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ഓർഡിനൻസായതിനാൽ വകുപ്പുകളുടെ പരിശോധന ആവശ്യമാണെന്നും ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഓർഡിനൻസ് മുൻവിധിയോടെ സമീപിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്കയച്ചാൽ അപ്പോൾ ആലോചിക്കാമെന്നും ഓർഡിനൻസ് വിഷയത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മന്ത്രി ആർ ബിന്ദു(r bindu)വും പ്രതികരിച്ചു. ബില്ല് ആർക്കും എതിരല്ലെന്നും ബില്ലിൽ മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര ധൃതിയെന്നും മന്ത്രി ചോദിക്കുന്നു.

ഭരണഘടനാപരമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഗവർണർ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാടിൻ്റെ വികസനം തടസപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹത്തിൻ്റേത്. ഗവർണ്ണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നുബിവെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലറായി നിയമിക്കുമെന്നും മന്ത്രി തൊടുപുഴയിൽ പ്രതികരിച്ചു.

Governor: ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ(governor) നീക്കുന്നതിനുള്ള ഓർഡിനൻസ്(ordinance) രാജ്ഭവനിലെത്തി.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതിനാണ്‌ ഉന്നതമായ അക്കാദമിക്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ ചാൻസലറാക്കുന്നത്‌.

ഗവർണർ ചാൻസലർപദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന ജസ്റ്റിസ്‌ പൂഞ്ചി കമീഷൻ റിപ്പോർട്ടിലെ ശുപാർശകൂടി പരിഗണിച്ചാണ്‌ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

പതിനാലു സര്‍വകലാശകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News