Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ

സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതൽ സ്വദേശിവൽകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്വദേശിവൽകരണ നടപടികള്‍ക്കു വേഗം കൂട്ടിക്കൊണ്ട് സമ്പൂര്‍ണ്ണ സ്വദേശിവൽകരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികൾക്ക് ഒരു വര്‍ഷം സമയം നല്‍കും. പിന്നീട് സ്വദേശികള്‍ എത്തുന്ന മുറക്ക് വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തും. നിലവിൽ കുവൈത്തിലുള്ള നാലു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരിൽ ഇരുപതു ശതമാനവും വിദേശികളാണ്. നിയമം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here