ദില്ലിയിൽ വായു നിലവാരം മോശമായി തുടരുന്നു; വായുഗുണ നിലവാര സൂചിക 337 ആയി

ദില്ലിയിലെ വായു നിലവാരം മോശമായി തന്നെ തുടരുന്നു. വായുഗുണ നിലവാര സൂചിക 337 രേഖപെടുത്തി. ദില്ലിയ്ക്കടുത്തുള്ള നോയിഡയിൽ 353 ഉം ഗുരു ഗ്രാമിൽ 349 മാണ് വായുഗുണ നിലവാര സൂചിക. വായു നിലവാരം വീണ്ടും മോശമായതിനാൽ ലെവൽ 3 പ്രകാരമുള്ള നിരോധനങ്ങൾ തുടരണമെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ അറിയിച്ചു.

അതേസമയം, അവശ്യ പദ്ധതികൾ ഒഴികെയുള്ള എല്ലാ നിർമ്മാണ,പൊളിക്കൽ പ്രവർത്തനങ്ങൾക്കും നിരോധനം തുടരും . അതേസമയം പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here