Kochi: ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്ടറായി ഇടവേള ബാബു

“മാൻ ഓഫ് കേരള”, “വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടി
ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് ഫിനാലെ നവംബർ 13 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തും. എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ് കൊറിയോഗ്രാഫറും ആയിട്ടുള്ള ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബു(idavela babu)വാണ്.

എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈനർ ഷോയും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്. ഇരുവിഭാങ്ങങ്ങളിലായി 50 ഓളം മൽസരാർത്ഥികൾ മാറ്റുരക്കുന്ന ഈ ഇവന്റിൽ പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഇരു ടൈറ്റിലുകളിലും തിരഞ്ഞെടുക്കുന്ന വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മത്സരാർഥികൾക്ക് ഈ മാസം 10 മുതൽ ഗ്രൂമിങ് ആരംഭിക്കും.

ഷോ ഡയറക്ടർ : ഇടവേള ബാബു, കൊറിയോഗ്രാഫർ : ഡാലു കൃഷ്ണദാസ് എഫ് ഐ ഇവന്റസ് ചെയര്മാൻ : രഞ്ജിത് എം.പി. പ്രൊജക്റ്റ് മാനേജർ ഇസ്ലാ മുല്ലാല്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here