Gujarath; ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍ക്കുമെന്നാണ് പ്രധാന വാഗ്ദാനം.

അതേസമയം, ബിജെപി 6 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി ഇന്നു പുറത്തിറക്കി.ഇതോടെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് 96 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മൂന്ന് ഘട്ടങ്ങളിലായി പുറത്തിറക്കിയത്. ആംആദ്മി 151 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചു.ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നേതാക്കള്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി.ഗുജറാത്തിലെ മാതര്‍ സീറ്റിലെ ബിജെപി എംഎല്‍എ ആംആദ്മിയിലേക്കും സൗരാഷ്ട്ര മേഖലയിലെ കോണ്‍ഗ്രസിന്റെ രണ്ടു എംഎല്‍എമാര്‍ ബിജെപിയിലേക്കുമാണ് പാര്‍ട്ടിവിട്ടുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here