K Sudhakaran: മോദി ജനാധിപത്യ വാദിയാണെന്ന് കരുതിയിരുന്നു; എന്നാൽ ഇപ്പോൾ അതിൽ ഖേദിക്കുന്നു: കെ സുധാകരൻ

വീണ്ടും മോദി വിശ്വാസ പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(k sudhakaran). കോഴിക്കോട് അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പതിനേഴാം സംസ്ഥാന സമ്മേളന ഉദ്ഘാടന പ്രസംഗത്തിലാണ് കെ.സുധാകരൻ മോദി ആരാധനെ വെളിപ്പെടുത്തിയത്.

ഒരു കാലത്ത് എം പി യായിരുന്നപ്പോൾ തനിക്ക് മോദി യോട് ബഹുമാനം തോന്നിയെന്നും അദ്ദേഹം ജനാധിപത്യ വിശ്വാസിയാണെന്ന് താൻ അന്ന് വിശ്വസിച്ചിരുന്നതായും സുധാകരൻ പറഞ്ഞു. ഇപ്പോൾ താനതിൽ ഖേദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Kanam Rajendran: ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണം; കാനം രാജേന്ദ്രൻ

ബിജു പ്രഭാകറിനെ(biju prabhakar)തിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(Kanam Rajendran). ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അതിന് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നു.
അത് എൽഡിഎഫ് നയമല്ല.

ബിജു പ്രഭാകർ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കാലത്ത് വിസിമാരായി സ്തുതി പാടകരെ നിയമിച്ചോ എന്ന് സുധാകരൻ പറയട്ടെയെന്നും ഇടതുപക്ഷ സർക്കാർ അക്കാദമി യോഗ്യത നോക്കിയാണ് വിസിമാരെ നിയമിക്കുന്നതെന്നും കാനം തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News