ADVERTISEMENT
ഹിമാചൽ പ്രദേശിൽ(himachal pradesh) വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1 മണി വരെ 37.19% പോളിംഗാണ് രേഖപ്പെടുത്തിയത്. 68 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണ ഭരണം നിലനിർത്താൻ ബിജെപിയും, ഭരണം പിടിക്കാൻ കോൺഗ്രസും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. അതേ സമയം ഇത്തവണ തൂക്ക് മന്ത്രിസഭയെന്നാണ് സർവേ റിപ്പോർട്ടുകൾ പറയുന്നു.
കേവല ഭൂരിപക്ഷത്തിന് വേണ്ട 35 സീറ്റ് തികക്കാൻ കോൺഗ്രസിനും ബിജെപിക്കും കഴിയില്ലെന്നാണ് ഭൂരിപക്ഷം സർവേകളും അവകാശപ്പെടുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതും ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞാൽ അത് 2024 പൊതു തെരഞ്ഞെടുപ്പിലേക്കും ബിജെപിക്ക് ഊർജം പകരും. അത് മുൻനിർത്തി തന്നെയാണ് ബിജെപി നീക്കങ്ങൾ നടത്തിയത്.
അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍ക്കുമെന്നാണ് പ്രധാന വാഗ്ദാനം.
അതേസമയം, ബിജെപി 6 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി ഇന്നു പുറത്തിറക്കി.ഇതോടെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് 96 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മൂന്ന് ഘട്ടങ്ങളിലായി പുറത്തിറക്കിയത്. ആംആദ്മി 151 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചു.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നേതാക്കള്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി.ഗുജറാത്തിലെ മാതര്‍ സീറ്റിലെ ബിജെപി എംഎല്‍എ ആംആദ്മിയിലേക്കും സൗരാഷ്ട്ര മേഖലയിലെ കോണ്‍ഗ്രസിന്റെ രണ്ടു എംഎല്‍എമാര്‍ ബിജെപിയിലേക്കുമാണ് പാര്‍ട്ടിവിട്ടുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.