Pele: ടിറ്റെയുടെ കാനറിപ്പടക്ക് ആശംസകളുമായി ഫുട്‌ബോള്‍ രാജാവ് പെലെ

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടിറ്റെയുടെ കാനറിപ്പടക്ക് ആശംസകളുമായി ഫുട്‌ബോള്‍ രാജാവ് പെലെ(Pele). ഇന്‍സ്റ്റഗ്രാമിലെ(Instagram) കുറിപ്പിലൂടെയാണ് ഫുട്‌ബോള്‍ ഇതിഹാസം സ്വന്തം രാജ്യത്തിന് വിജയാശംസകള്‍ നേര്‍ന്നത്.

ബ്രസീല്‍(Brazil) ജഴ്‌സിയില്‍ ഉള്ള ചെറുപ്പകാല ചിത്രത്തിനൊപ്പമാണ് പെലെയുടെ കുറിപ്പ്. 3 നക്ഷത്രങ്ങള്‍ പതിച്ച മഞ്ഞ ജഴ്‌സിയാണ് ധരിച്ചിട്ടുള്ളത്. ഇപ്പോള്‍ നമുക്ക് 5 കിരീടങ്ങള്‍ ഉണ്ട്. ജേഴ്‌സിയില്‍ ആറാമത്തെ നക്ഷത്രം പതിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് പറഞ്ഞാണ് പെലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബ്രസീലിനായി 3 ലോകകപ്പ് നേടിയ ഏക കളിക്കാരനാണ് പെലെ. ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുവേദിയില്‍ വരാറില്ല. വന്‍കുടലിന് അര്‍ബുദം ബാധിച്ച് സുഖപ്പെട്ട ശേഷം സാവോപോളോയിലെ വസതിയില്‍ വിശ്രമ ജീവിതത്തിലാണ് ഫുട്‌ബോള്‍ രാജാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here