Stalin: രാജീവ് ഗാന്ധി വധക്കേസ്; സംസ്ഥാനങ്ങളുടെ അധികാരം ഉയര്‍ത്തിപ്പിടിക്കുന്ന വിധി: സ്റ്റാലിന്‍

രാജീവ് ഗാന്ധി വധക്കേസ്(Rajiv Gandhi murder case) പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി(Supreme court) സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍(M K Stalin) പ്രതികരിച്ചു. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ തീരുമാനം നാമനിര്‍ദേശം ചെയ്യപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ മാനിക്കണമെന്നത് അടിവരയിടുന്നതാണ് വിധി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ ‘അട ഇരിക്കുകയായിരുന്നു’ ഗവര്‍ണര്‍. പ്രതികളുടെ മോചനത്തിനായി ഞങ്ങള്‍ അദ്ദേഹത്തോട് നിരന്തരം അഭ്യര്‍ഥിച്ചു. അധികാരത്തില്‍ വന്നയുടന്‍ നടത്തിയ ശക്തമായ നിയമപോരാട്ടങ്ങളുടെ വിജയമാണ്. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വിജയമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു.

എം കരുണാനിധി നയിക്കുന്ന ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News