മരിച്ചുപോയ പിതാവിനെ തിരികെ കൊണ്ടുവരാൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ട് പോയി നരബലി നടത്താൻ ശ്രമം. സൗത്ത് ദില്ലിയിലെ കൈലാഷ് മേഖലയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ തട്ടികൊണ്ട് പോയ സ്ത്രീയെ പോലീസ് സറസ്റ്റ് ചെയ്തു. ഇവർ അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.

മരിച്ചു പോയ പിതാവിനെ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിച്ചതെന്ന് പിടിയിലായ യുവതി പോലീസിനോട് പറഞ്ഞു. കൃത്യസമയത്ത് പോലീസ് നടത്തിയ ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞത്. ഒരു ദിവസം മുൻപാണ് ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നത്. കുഞ്ഞിനെ ബലി കൊടുത്താൽ മരിച്ചു പോയ പിതാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു യുവതിയുടെ വിശ്വാസമെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസം അനുസരിച്ച് ആചാരം നടത്തിവരികയായിരുന്നു അറസ്റ്റിലായ സ്ത്രീ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here