വ്യാജകത്ത് കേസ്; മേയർ ആര്യാ രാജേന്ദ്രൻ വിജിലൻസിന് മൊഴി നൽകി

വ്യാജകത്ത് കേസിൽ വിജിലൻസിന് മൊഴി നൽകി മേയർ ആര്യാ രാജേന്ദ്രൻ. മേയറുടെ വീട്ടിലെത്തിയാണ് വിജിലൻസ് മൊഴി രേഖപ്പെടുത്തിയത്. ഫോണിലൂടെയല്ല നേരിട്ടാണ് മൊഴികൊടുത്തതെന്ന് ആനാവൂരും വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ്റെ പരാതിയിൽ വ്യാജ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് കോർപറേഷൻ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജി എസ് ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്യയുടെയും, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്.

പരാതി നൽകിയ ശ്രീകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. വീട്ടിലെത്തിയായിരുന്നു ആര്യയുടെ മൊഴിയെടുക്കൽ. കത്തിൽ പറയുന്ന തീയതിയിൽ താൻ നഗരസഭയിലോ തലസ്ഥാനത്തോ ഉണ്ടായിരുന്നില്ല എന്ന് ആര്യ മൊഴി നൽകി. ഒഴിവുകൾ പത്രപരസ്യമായി നൽകിയിരുന്നുവെന്നും വ്യക്തമാക്കി. പത്രപരസ്യം രണ്ട് ദിവസത്തിനകം ഹാജരാക്കാൻ വിജിലൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നാണ് സിപിഐഎം നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News