മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിൽ. വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു.

ഒന്നരമണിക്കൂര്‍ മുന്‍പായിരുന്നു സംഭവം. വിനോദ സഞ്ചാരികളുമായെത്തിയ ട്രെമ്പോ ട്രാവലറിലാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തുണ്ടായവര്‍ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി. എന്നാല്‍ വാഹനത്തില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News