Mammootty: കാതല്‍ സെറ്റില്‍ കുഞ്ഞുങ്ങളുടെ കൂട്ടുകാരനായി മമ്മുക്ക

മമ്മൂട്ടിയും(Mammootty) ജ്യോതികയും(Jyothika) കേന്ദ്രകഥാപാത്രങ്ങളായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതല്‍(Kadhal). പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോളും ലൊക്കേഷന്‍ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയാണ് വൈറാലാകുന്നത്.

ഇവ മിറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്‌ക്കൊപ്പം വീഡിയോയിലുള്ളത്. അമ്മ സിന്‍സി അനിലിനൊപ്പം കാതല്‍ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് ഈ മിടുക്കി. തന്റെ മകള്‍ മമ്മൂട്ടിക്കൊപ്പം കളിയ്ക്കുകയും ചിരിക്കുകയും ചെയ്യുന്ന കാഴ്ച സിന്‍സി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം, മറ്റ് കുട്ടികളും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ചോക്ലേറ്റ് നല്‍കിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും…ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി…

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. രണ്ട് ദിവസം മുന്‍പ് നടന്‍ സൂര്യ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here