Rohingya-refugees; ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികൾ; അറസ്റ്റ്

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ (Rohingya-refugees) അഗര്‍ത്തലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്ത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ജത്രപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധന്‍പൂരിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലുള്ളവര്‍ സമ്മതിക്കുകയായിരുന്നു.

തുടര്‍ നിയമനടപടികള്‍ക്കായി ഇവര്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് ചൗധരി പറഞ്ഞു. ചോദ്യം ചെയ്യലില്‍, ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്സ് ബസാറിലെ കുട്ടുപലോംഗ് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തി. ഒരാള്‍ ചിറ്റഗോങിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ളതാണ്.

അതേസമയം, ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ത്രിപുര ബംഗ്ലാദേശുമായി 856 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. സെപാഹിജാല ജില്ലയാണ് ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയുടെ വലിയൊരു ഭാഗം പങ്കിടുന്നത്.

ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും പീഡിതരായ ന്യൂനപക്ഷമാണ് റോഹിംഗ്യന്‍സ്. മ്യാന്‍മാറില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന റോഹിംഗ്യന്‍ ഭാഷ സംസാരിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. മ്യാന്‍മാറിലെ 135 ഗ്രോത്ര വിഭാഗങ്ങളില്‍ പരിഗണിക്കാത്ത ഇവര്‍ക്ക് 1982 മുതല്‍ മ്യാന്‍മാറില്‍ പൗരത്വമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News