
കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാര(Kairali TV Ohoenix Award) വിതരണ ചടങ്ങിന് തുടക്കമായി. പുരസ്‌കാര പ്രഖ്യാപനവും വിതരണവും കൈരളി ന്യൂസില്‍ തത്സമയം കാണാം. കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ ആണ് ചടങ്ങ് നടക്കുന്നത്. കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന് ആകെ മാതൃകയായ വിസ്മയകരമായ നേട്ടങ്ങള്‍ കൊയ്തവരെ ആദരിക്കുന്നതിനായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ഫീനിക്‌സ് പുരസ്‌കാരത്തിന്റെ വിതരണമാണ് പാടിവട്ടം അസീസിയ സെന്ററില്‍ നടക്കുന്നത്.
ഉന്നത വിദ്യാഭ്യാസ ക്ഷേമവകുപ്പ് മന്ത്രി ആര്‍ ബിന്ദു ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പുരസ്‌കാരത്തിന് അര്‍ഹരായവരെ വേദിയില്‍ ആദരിക്കും. പുരസ്‌കാര വിതരണം പത്മശ്രീ ഭരത് മമ്മൂട്ടി നിര്‍വഹിക്കും.
വിധിനിര്‍ണയ സമിതി ചെയര്‍മാന്‍ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൈരളി ടിവി ഡയറക്ടറും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍ ആശംസാപ്രസംഗം നടത്തും. കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, സി കെ കരുണാകരന്‍, മൂസ മാസ്റ്റര്‍, വി കെ മുഹമ്മദ് അഷ്റഫ്, എം എം മോനായി തുടങ്ങിയവരും ആശംസാപ്രസംഗം നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here