മലയാളിക്ക് മനുഷ്യന്‍റെ നന്മ പകരുന്ന ഏടുകൾ കേൾക്കാനും പറയാനും താല്‍പ്പര്യമുണ്ട് : ഡോ.ജോൺ ബ്രിട്ടാസ് എം പി | Kairali T V Phoenix Award

കൈരളി ഫീനിക്സ് അവാർഡ് കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ പത്മശ്രീ ഭരത് മമ്മൂട്ടി വിതരണം ചെയ്തു. വനിതാ വിഭാഗത്തിൽ ഗീത സലീഷും, പുരുഷ വിഭാഗത്തിൽ കൃഷ്ണകുമാർ പി എസ്സും പുരസ്കാരത്തിന് അർഹനായി.കൈരളി ടിവിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഹന്ന സലിം അർഹയായി.

കൈരളി ചെയർമാൻ പത്മശ്രീ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് കെ വി ഫാസിലും അർഹനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നമുക്കുള്ള കാഴ്ചയേക്കാൾ ആഴത്തിലുള്ള കാഴ്ചയുമായിട്ടാണ് ഗീത വേദിയിലെത്തിയതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി ചടങ്ങിൽ പറഞ്ഞു.

മലയാളിക്ക് മനുഷ്യന്‍റെ നന്മ പകരുന്ന ഏടുകൾ കേൾക്കാനും പറയാനും താത്പര്യമുണ്ട്.  അതിനെ മുൻ നിർത്തിയാണ് ജനങ്ങൾ കൈരളി ഫീനിക്സ് അവാർഡിന്‍റെ സദസിൽ എത്തിയത്. കൈരളിയുടെ അവാർഡിന് ലഭിക്കുന്ന അംഗീകാരമാണ് നിറഞ്ഞ സദസ്സെന്നും ഇനിയും മുന്നോട്ട് പോകാൻ ഉണ്ടെന്ന തിരിച്ചറിവ് നൽകാനാണ് ഇത്തരത്തിലുള്ള അവാർഡെന്നും കൈരളി ടിവി മനേജിങ് ഡയറക്ടർ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളിയുടെ വേറിട്ട പുരസ്കാരമാണ് ഫീനിക്സ് അവാർഡ് .ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിനാകെ മാതൃകയായവർക്കു നൽകുന്നതാണ് ഈ പുരസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News