ADVERTISEMENT
അഗ്‌നികുണ്ഠത്തില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ചിറകുകളില്‍ ഉയര്‍ന്നു വന്നവരാണ് കൈരളി ടി വിയുടെ(Kairali TV) ഫീനിക്‌സ് അവാര്‍ഡ്(Phoenix Award) ജേതാക്കളെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ എന്നും വേറിട്ട വെളിച്ചം പ്രസരിപ്പിക്കുന്ന ചാനലാണ് കൈരളി ടിവിയെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ പ്രാന്തവല്‍ക്കൃത സമൂഹങ്ങളെ ചേര്‍ത്തു പിടിയ്ക്കാനും അവരുടെ ഹൃദയമിടിപ്പുകള്‍ക്ക് കാതു കൊടുക്കാനും അവയ്ക്ക് ആവിഷ്‌കാരം നല്‍കാനും ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവരാനും കൈരളി ചാനലിന്റെ താല്പര്യവും ശുഷ്‌കാന്തിയും എടുത്തു പറയേണ്ടതാണ്. അത് കൈരളിയെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിയ്ക്കുന്നുമുണ്ട്.
ശാരീരിക പരിമിതികളുടെ പേരില്‍ ഒരുപാട് സങ്കടങ്ങളുടെയും നിവൃത്തികേടുകളുടെയും ഇടയില്‍ നിത്യജീവിതം നയിക്കേണ്ട സാഹചര്യത്തില്‍, അതിനെല്ലാം ഇടയില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ഭിന്നശേഷി സഹോദരങ്ങളെ ആദരിയ്ക്കാന്‍ കഴിഞ്ഞ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ വിഭാഗം അനുഭവിക്കുന്ന സങ്കടങ്ങളും പ്രയാസങ്ങളും നേരിട്ടനുഭവി
ച്ചറിയാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും എത്ര കാതം നടക്കണമെന്നോര്‍ത്ത് നെഞ്ച് നീറിയിട്ടുള്ളയാളാണ് താന്‍. അതിനാല്‍, ‘തടസ്സരഹിത കേരളം’ എന്ന പുതിയ പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പൊതുഇടങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മനുഷ്യജീവിതത്തിന്റെ എല്ലാ കര്‍മമേഖലകളിലേക്കും തടസ്സമില്ലാതെ കടന്നു ചെല്ലാനും സ്വച്ഛന്ദവും സ്വയം പര്യാപ്തവുമായ ജീവിതം നയിക്കാന്‍ ഭിന്നശേഷി മക്കള്‍ക്ക് കൊടുക്കേണ്ടതുണ്ട് എന്നതാണ് ഈ പദ്ധതിയുടെ ആശയം മുന്നോട്ട് വെയ്ക്കുന്നത്. സമൂഹത്തിലെ സുമനസ്സുകളെല്ലാം ഇതിനായി കൈ കോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളും കലാലയങ്ങളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ട്. കൈരളി ടി വിയുടെ ഫീനിക്‌സ് അവാര്‍ഡ് നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജ്വലിച്ച് നില്‍ക്കുന്നത് കാണാന്‍ കഴിയും. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’, എന്ന സാമൂഹ്യ നീതി വകുപ്പിന്റെ മുദ്രാവാക്യം ഉയര്‍ത്തിയാണ് മന്ത്രി വാക്കുകള്‍ അവസാനിപ്പിച്ചത്.
2022 കൈരളി ഫിനിക്‌സ് അവാര്‍ഡ് കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വനിതാ വിഭാഗത്തില്‍ ഗീത സലീഷും പുരുഷ വിഭാഗത്തില്‍ കൃഷ്ണകുമാര്‍ പിഎസും കൈരളി ടിവി പ്രത്യേക പുരസ്‌കാരത്തിന് ഹന്നയും മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് കെ വി ഫാസിലും അര്‍ഹരായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.