ഗോകുലം കേരള എഫ് സി യ്ക്ക് വിജയത്തുടക്കം | I-League

ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ് സി യ്ക്ക് വിജയത്തുടക്കം.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. 58-ാം മിനുറ്റിൽ അഗസ്റ്റെ ജൂനിയർ സോംലാഗയാണ് ഗോകുലത്തിനായി ഗോൾ നേടിയത്. തുടര്‍ന്നും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം പുതിയ സീസണ് പയ്യനാട്ട് പന്ത് തട്ടാനിറങ്ങിയത്.

കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവക്ക് കീഴില്‍ ജയത്തോടെ അതും ലീഗിലെ കരുത്തന്മാരായ മുഹമ്മദന്‍സിനെ തോല്‍പിച്ച് തുടങ്ങാനായതും ടീമിന്റെ മുന്നോട്ടുള്ള പോക്കില്‍ വഴിത്തിരിവാകും.ഈ മാസം 18ന് ഐസ്വാൾ എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News