ADVERTISEMENT
ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചലിൽ വോട്ടെടുപ്പ് പൂർത്തിയായി. 65.73 ശതമാനമാണ് പോളിംഗ്.ഭരണ തുടർച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി ജയ്റാം താക്കൂർ പ്രതികരിച്ചപ്പോൾ, മാറ്റത്തിനായാണ് ജനം വോട്ട് ചെയ്തതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് പറഞ്ഞു.
വ്യാജ കത്ത് പ്രചരിപ്പിച്ചു എന്നാരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.ഹിമാചൽ പ്രദേശിൽ കനത്ത തണുപ്പ് രാവിലെ പോളിംഗിനെ ബാധിച്ചെങ്കിലും ഉച്ചയോടെ പോളിംഗ് ശതമാനം ഉയർന്നു.
മാണ്ഡിയിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. സ്പിതിയിലാണ് ഏറ്റവും കുറവ് പോളിംഗ്. മുഖ്യമന്ത്രി ജയറാം താക്കൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം സെറാജിലെ 44-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് ജയറാം താക്കൂർ പ്രതികരിച്ചു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമൽ എന്നിവർ ഹാമിർപൂർ വോട്ട് ചെയ്തു.
ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ വിജയ്പൂരിലും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഷിംലയിലും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് മുതിർന്ന നേതാവ് രാജീവ് ശുക്ലയുടെ പേരിൽ ബി ജെ പി പ്രചരിപ്പിക്കുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.
ബായ്ജ്നാഥ് ബിജെപി സ്ഥാനാർഥി പ്രേമിയുടെ കടയിൽ നിന്ന് 14 ലക്ഷം രൂപ പൊലീസ് പിടികൂടിയതിന് പിന്നാലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.