
കഴിവുകള്‍ കൊണ്ട് നമ്മെ വെല്ലുവിളിയ്ക്കുകയാണ് ഭിന്നശേഷിക്കാരെന്ന് നടന്‍ മമ്മൂട്ടി(Mammootty). ശേഷിയെന്നത് കേവലം ശാരീരിക ശേഷിയല്ല, മറിച്ച മാനസിക ശേഷി കൂടിയാണ്. അവരെ നമ്മള്‍ കാണുന്നില്ല, പരിഗണിക്കുന്നില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടാവരുത്. അതിനു വേണ്ടി കൂടിയാണ് കൈരളി ടിവി(Kairali TV) ഇങ്ങനെയൊരു അവാര്‍ഡ് സംഘടിപ്പിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മനുഷ്യരെ മനുഷ്യരായി കണ്ട് അംഗീകരിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളാണ് ഫീനിക്‌സ് അവാര്‍ഡ് വേദിയില്‍ കടന്നു പോയത്. വൈകാരികമായ ഒരുപാട് മുപൂര്‍ത്തങ്ങള്‍ ഈ അവാര്‍ഡ് വേദിയിലുണ്ട്. ഈ വേദിയില്‍ നിന്ന് പോയാലും ഇവിടുത്തെ ഓരോ രംഗങ്ങളും നമ്മളിലുണ്ടാവും. ഭിന്നശേഷിക്കാര്‍ യഥാര്‍ത്ഥത്തില്‍ ശേഷിയില്ലാത്തവരല്ല. മറിച്ച്, വേറെ തരം ശേഷികളുള്ളവരാണ്. വെല്ലുവിളികള്‍ക്കിടയിലും മുന്നേറി നമ്മളെ അവര്‍ വെല്ലുവിളിയ്ക്കുകയാണ്. അസാധ്യമായതിനെ സാധ്യമാക്കുകയാണ് അവര്‍. മനുഷ്യരെ മനുഷ്യരായി കാണാനും മറ്റുള്ളവരും നമ്മെപ്പോലെ ഭൂമിയിലെ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്നുമുള്ള ബോധ്യവും നമുക്കുണ്ടാകണം. ഈ സമൂഹത്തില്‍ അവര്‍ക്കും ഒരു സ്‌പെയ്‌സ് വേണം. അത് ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ അവാര്‍ഡിന്റെ ഉദ്ദേശവും. ഭിന്നശേഷിയുള്ള കുഞ്ഞ് ജനിച്ചാല്‍ അതും ഭാഗ്യമായി കാണാനുള്ള മന:സ്ഥിതി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകണം’, മമ്മൂട്ടി പറഞ്ഞു.
ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം മാറണമെന്നും അവര്‍ക്ക് അവസരവും സ്ഥാനവും വര്‍ദ്ധിപ്പിക്കണമെന്നും കൈരളി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. 2022 കൈരളി ഫീനിക്‌സ് അവാര്‍ഡ് കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വനിതാ വിഭാഗത്തില്‍ ഗീത സലീഷും പുരുഷ വിഭാഗത്തില്‍ കൃഷ്ണകുമാര്‍ പി എസും കൈരളി ടിവി പ്രത്യേക പുരസ്‌കാരത്തിന് ഹന്നയും മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് കെ വി ഫാസിലും അര്‍ഹരായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here