രാജീവ് ഗാന്ധി വധക്കേസ് ; നളിനി ജയില്‍ മോചിതയായി | Rajiv Gandhi assassination case

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി, രവിചന്ദ്രൻ ശന്തനു എന്നിവർ ജയിൽ മോചിതരായി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകീട്ടാണ് മൂവരും ജയിൽ മോചിതരായത്.

കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയും ഭർത്താവ് ശ്രീഹരനും ഉൾപ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവർക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്ന എന്നിവർ വ്യക്തമാക്കി.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാൻ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്.

1991 മെയ് 21ന് ആണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രൻ, ശാന്തൻ, മുരുകൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ വധശിക്ഷ 1999ൽ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാൽ ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ൽ ഉത്തരവിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News