കൈരളി ടിവി ഫീനിക്സ് അവാർഡുകള്‍ വിതരണം ചെയ്തു | Kairali T V Phoenix Award

കൈരളി ടിവി ഫീനിക്‌സ് അവാർഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടന്നു. ഫീനിക്സ് വനിതാ വിഭാഗം പുരസ്‌കാരം ഗീത സലീഷും, പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാർ പി എസ്സും പത്മശ്രീ ഭരത് മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

വെല്ലുവിളികളെ അതിജീവിച്ചു, ജീവിതത്തോട് പൊരുതി ജീവിച്ച, പോരാളികളെ ആദരിക്കുന്ന ചരിത്ര നിമിഷങ്ങൾക്കാണ് പാടിവട്ടം അസീസിയ സെന്റർ സാക്ഷ്യം വഹിച്ചത്. കൈരളി ടി വി ഫീനിക്സ് അവാർഡ് ‍വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷ് സ്വന്തമാക്കി. ജന്മന കടന്നു വന്ന ഇരുട്ടിനെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട ധീര വനിതയാണ് ഗീത സലീഷ്.

പുരുഷ വിഭാഗം പുരസ്‌കാരത്തിന് കൃഷ്ണകുമാർ പി എസ് അർഹനായി.സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ചു എങ്കിലും കൃഷ്ണ കുമാർ ഇപ്പോൾ വേദികളിലെ പ്രചോദന പ്രഭാഷകനും, മൈൻഡ്’ എന്ന സംഘടനയുടെ വൈസ് ചെയർമാനാണ്.

കൈരളി ടിവി പ്രത്യേക പുരസ്കാരത്തിനു ഹന്ന സലിം അർഹയായി.പരിമിതികളെ പിന്തള്ളിയ കുഞ്ഞു മാലാഖ.കൈരളി ടിവി ചെയർമാൻ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിനു കെ വി ഫാസിൽ അർഹനായി.

സ്വയം പര്യാപ്ത ജീവിതം നയിക്കാൻ തടസ്സ രഹിത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആർ ബിന്ദു പറഞ്ഞു.പരിമിതികളെ മറികടക്കുന്ന മനുഷ്യർക്ക് കൈരളി ടിവി നൽകുന്ന മനുഷ്യത്വപരമായി മുന്നിൽ നിൽക്കുന്ന അവാർഡ് ആണ് ഫിനിക്സ് അവാർഡെന്ന് ജൂറി അംഗം രഞ്ജിപണിക്കർ പറഞ്ഞു .

ചടങ്ങിൽ കൈരളി ടിവി മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് MP മുഖ്യപ്രഭാഷണം നടത്തി . കൈരളി ടിവി ഡയറക്ടറും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവൻ ആശംസാപ്രസംഗം നടത്തി . കൈരളി ടിവി ഡയറക്ടർമാരായ ടി ആർ അജയൻ, സി കെ കരുണാകരൻ, മൂസ മാസ്റ്റർ, വി കെ മുഹമ്മദ് അഷ്റഫ്, എം എം മോനായി തുടങ്ങിയവരും ആശംസാപ്രസംഗം നടത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News