Balaramapuram: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം ബാലരാമപുരത്ത്(Balaramapuram) കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. ഓവര്‍ടേക് ചെയ്യുന്നതിനിടെ വാഹനം തട്ടിയതിന് ചില്ലടിച്ചു തകര്‍ക്കുകയായിരുന്നു. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നു കുട്ടികളടക്കം സഞ്ചരിച്ച കാര്‍ തകര്‍ത്തത്.

കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറില്‍ ജോര്‍ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങള്‍ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്റെ പുറകില്‍ തട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് മുന്‍പിലെ കാറിലുണ്ടായിരുന്നതും കാര്‍ അടിച്ചു തകര്‍ത്തതും. മറ്റു പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജിന്റെ പരാതിയില്‍ ബാലരാമപുരം പൊലീസ്(police) കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News