
സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 1.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി മന്ത്രി പി രാജീവ്(P Rajeev). എണ്‍പതിനായിരം പുതിയ സംരംഭങ്ങള്‍ വഴി അയ്യായിരം കോടി രൂപയുടെ നിക്ഷേപമെത്തിയതായും മന്ത്രി പറഞ്ഞു. എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് കളമശ്ശേരിയില്‍ സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി ഏഴ് മാസം പിന്നിടുമ്പോള്‍ തന്നെ 80,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി വഴി 5000 കോടി രൂപയുടെ തദ്ദേശീയ നിക്ഷേപവും 1.80 ലക്ഷം തൊഴിലവസരങ്ങളും ഇതിനോടകം സൃഷ്ടിച്ചു.
രാജ്യത്ത് പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നടത്തിയത് കേരളത്തിലാണ്. ആറര വര്‍ഷത്തിനിടെ രണ്ട് ലക്ഷം പേരെയാണ് നിയമിച്ചത്, മന്ത്രി പറഞ്ഞു.
കളമശേരി സെന്റ് പോള്‍സ് കോളേജിലാണ് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നിയുക്തി 2022 മെഗാ തൊഴില്‍മേള സംഘടിപ്പിച്ചത്. നൂറോളം സ്ഥാപനങ്ങളിലെ 5200 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായിരുന്നു തൊഴില്‍മേള.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിനാണ് നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസിന്റെ നേതൃത്വത്തില്‍ നിയുക്തി തൊഴില്‍ മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, വയനാട് ജില്ലകളിലും ശനിയാഴ്ച നിയുക്തി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here